....കാലചക്രം....


..........കാലചക്രം.....

ചായ ..ചായ ...പരിപ്പ് വട ...
ട്രെയിനിലെ പതിവ് വില്പന നടത്തുകയാണ് ..അയാളുടെ പ്രതേക ഈണത്തിൽ ഉള്ള ആ വിളി കേട്ടാൽ താനെ ആരും ചായ വാങ്ങി പോകും .
ആ വിളി കേട്ടാണ് അബുവും കണ്ണ് തുറന്നത് ,ഒരു ചായക് പറഞ്ഞു അവൻ ചുറ്റും നോകി.സഹയാത്രികർ എല്ലാം മാറിയിരിക്കുന്നു,ഒരു മയക്കം എല്ലാം മാറ്റിയിരിക്കുന്നു,ഒരുപാട് ദൂരം യാത്ര ചെയ്തിരിക്കുന്നു.ഇനിയും ഉണ്ട് ഒരുപാട് പോകാൻ ....ചായ കുടിച്ചു കൊണ്ടിരിക്കുംബോഴേക്കും  മഴയും വന്നു കൂട്ടിന്. ഷട്ടർ താഴ്ത്തി ആ ചെറിയ തണുപ്പിൽ ചായ ഊതി ഊതി കുടിക്കാൻ നല്ല രസം .മഴയത്ത ചായ ഊതി ഊതി കുടിപ്പിക്കാൻ പഠിപ്പിച്ചത് അവളാണ്

....ആതിര ....

                                    പോക്കറ്റിൽ നിന്നും കത്ത് എടുത്തു നോകി,ഇത്രയതികം സാങ്കേതിക വിദ്യകൾ വന്നിട്ടും അവള്ടെ കത്തെഴുതുന്ന ശീലത്തെ പ്രശംസിക്കാതിരിക്കാൻ പറ്റില്ല,.അല്ലേല്ലും കുറച്ചു സാഹിത്യം ഉള്ള ആരും അങ്ങനെ പുതിയതിനെ പെട്ടന്ന് ഉള്കൊളില്ല,അവള്ക്ക് പ്രതേകിച്ചും ,ചില സമയത്ത് തോന്നും ഒരു പ്രാന്തി ആണെന്ന്, ഇടക് പിച്ചും പെയ്യും പറയും ,എന്നാലും എന്തൊക്കെയോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നു ,

കോളേജ് സമയത്തെ മുതിർന്നഏട്ടന്മാര്ടെ പതിവ് കലാപരുപാടിയിൽ ആണ് ഞങ്ങൾ കണ്ടു മുട്ടിയത് ,ഒരേ സമയം രണ്ടു പേരും മുതിര്ന്ന ഏട്ടന്മാരുടെ കലാപരുപാടിയുടെ സുഖം അറിയുകയായിരുന്നു .അവിടെന്നു തുടങ്ങിയ പരിചയം പിന്നീട് നല്ല സുഹ്രത്ബന്ധം  ആയി വളര്ന്നു , കാലക്രമേണ അത് സ്നേഹത്തിലേക്കും വഴി തിരിഞ്ഞു.കോളേജിലെ കുഞ്ഞു കാര്യങ്ങളിൽ പോലും സാഹിത്യം കണ്ടെത്തിയിരുന്നു അവൾ,പരീക്ഷ കഴിഞ്ഞ ക്ലാസ്സ്‌ മുറികളിൽ അവൾ അവനെയും കൊണ്ട് പോയി ക്ലാസ്സ്‌ മുറികളുടെ ചുമരിൽ തലോടി പറയും " അമ്മ മക്കളെ വിട്ടുപിരിയണ വിഷമാ ഈ മുറിയിലെ മതിലുകൾക്ക് , ഇത്രയും കാലം പൊന്നു പോലെ നോകുകയും കുറേ നല്ലതും ചീത്തയും എന്താണെന്നു പറഞ്ഞു മനസിലാകുകയും ചെയ്തു തന്നിലെ അമ്മമാരേ പോലെ ",ഒരിക്കൽ അവൾ മഴയെ പറ്റി പറഞ്ഞു ഇതെല്ലം ദേവന്മാരുടെ അസൂയ ആണെന്നാ,മിക്യ മഴയും നമ്മള് ഭംഗിയുള്ള രീതിയിൽ പുറത്ത് പോകുമ്പോ നനയിപ്പിക്കാൻ ആണ്,"

അവള്ടെ അങ്ങനെ ഉള്ള സംസാരം കേള്ക്കാൻ നല്ല രസം ആയിരുന്നു ,സ്നേഹം കൂടുമ്പോൾ പലപ്പോഴും ആരും കേൾക്കാതെ ചെവിയിൽ പാടിതരുമായിരുന്നു,ഒരിക്കൽ അവളുടെ പാട്ടിനു പ്രശംസ എന്നോള്ളം ഞാൻ അവളുടെ ചുണ്ടിൽ കൊടുത്ത ചുമ്പനം കലങ്ങിയ കണ്ണുകളിലെ കണ്ണ് നീർ ആയാണ് വന്നത് ,അതിനു ശേഷം ഞാൻ കൊടുത്ത ചുമ്പനം നിറഞ്ഞ പുഞ്ചിരി ആയതും എന്നും എനിക്ക് മനസിലാകാൻ കഴിയാത്ത ഒന്നാണ് ,കോളേജ് ലൈഫിന് ശേഷം കാണാതിരുന്ന നാളുകൾ പോലും അവൾ കത്തെഴുതിയിരുന്നു ,ഇടക്ക് ഉള്ള കണ്ടുമുട്ടലുകൾ, കത്തുകൾ പതിയെ കുറഞ്ഞതും അവളുടെ കല്യാണ വിവരം അബുവിനെ നാട് വിടാനും പ്രേരിപ്പിച്ചു ,

ഇപ്പോഴിതാ കൂട്ടുകാരൻ  മുഖേന കത്ത് വന്നിരിക്കുന്നു ,കൂടുതൽ വിശേഷം ഒന്നും ഇല്ല " എനിക്ക് ഒന്ന് കാണണം എന്നുണ്ട്, എത്ര ദൂരെ ആണെങ്കിലും വരും എന്ന് വിശ്വസിക്കുന്നു,ഞാൻ പോകുന്നതിനു മുന്നേ  ,എന്ന് അബുവിന്റെ സ്വന്തം ആതിര ,"കത്ത് തന്ന രഘു പറഞ്ഞിരുന്നു അവള് ഓസ്‌ട്രേലിയ പോകും ,അതിനു മുൻപ് എന്തെങ്ങിലും പറയാൻ ആകും എന്ന് , ശരിയാണ് എല്ലാം പറഞ്ഞു തീർത്ത ഒഴിവാകാൻ ആകും ,ശരിയാണ് കടങ്ങൾ എല്ലാം തീര്ക്കുന്നത് ആണ് നല്ലത് എന്ന് കരുതിയാണ് ഞാനും ഇ യാത്രക് പുറപ്പെട്ടത് ,

സ്റ്റേഷനിൽ രഘു വന്നിരിക്കുന്നു ,ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ ആകെ നനഞ്ഞു അവൻ ,കോളേജ് ജീവിതം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം എല്ലാറ്റിൽ നിന്നും ഉള്ള ഒളിച്ചോട്ടത്തിൽ ചെന്നൈയിൽ വച്ചാണ് രഘുവിനെ  കാണുന്നത് ,പഴയ കോളേജ് ലൈഫിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ അപ്പോഴാണ് ഇവനും ആതിരയും ഒരേ നാട്ടുകാരൻ ആണ് എന്നറിയുന്നത്.കുശലം ചോദ്യം കഴിഞ്ഞ ശേഷം അവൻ വീട്ടിൽ പോകാം എന്ന് പറഞ്ഞപ്പോ ,അബു തടുത്തു ഇല്ല ,"ഇന്ന് തന്നെ തിരിച്ചു പോണം ,പിന്നീട് ഒരിക്കൽ വീട്ടില് പോകാം ഇപ്പൊ നേരെ അവളെ കാണാം ",
മറുത്തൊന്നും പറയാതെ അവൻ കാർ എടുത്ത് വന്നു യാത്ര മദ്ധ്യേ മൌനം ഭേദിക്കാൻ എന്നോളം അബു ചോദിച്ചു
" അവള്ടെ ചെക്കൻ എവിടെയാ ?,എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു കൂടികാഴ്ച ?"അബു ചോദിച്ചു .
അവള്ടെ വിവാഹ മോചനം കഴിഞ്ഞു ,കല്യാണം കഴിഞ്ഞു രണ്ടു വര്ഷം ആയിട്ടും കുട്ടികൾ ആവാത്ത കാരണം "രഘു മറുപടി എന്നോള്ളം പറഞ്ഞു .
"ഓ,,ഇപ്പൊ എന്താ ഒരു യാത്ര അവൾക് ?"അബുവിനു ആകാംഷയായി .
"ഇല്ല എന്തോ ജോലി ഓഫർ റെഡി ആയി അവൾക് അപ്പൊ ...ഇനി ഇങ്ങോട്ടില്ല എന്നാ പറഞ്ഞെ..കഴിഞ്ഞ ദിവസം എല്ലാരും ഉണ്ടാര്ന്നു ഇവിടെ നമ്മുടെ ബാച്ചിൽ പഠിച്ചിരുന്ന എല്ലാരും ,"
സംസാരിച്ചു കൊണ്ടിരിക്കുന്ന ഇടക്ക് വണ്ടി നിർത്തി.
"ഇതാണ് വീട്,ഇറങ്ങാം "പുറത്തേക് നോകി അവൻ പറഞ്ഞു.
ഒരു സാമാന്യം തരകേടില്ലാത്ത വീട്,നിറയെ മരങ്ങൾ,പ്രാവിൻ കൂട് ,അങ്ങനെ അവൾക് ഇഷ്ടപെട്ട രീതിയിൽ തന്നെ ,
"അകത്തേക് വാ,"അവൻ പറഞ്ഞു
വർഷങ്ങൾക്ക് ശേഷം പ്രണയിച്ചിരുന്ന ഏതു പെണ്ണിനേയും കാണാൻ പോകുമ്പോൾ അവൾ വിവാഹം കഴിഞ്ഞത് ആണെങ്ങിൽ പോലും ഉണ്ടാകുന്ന എല്ലാ വിഷമങ്ങളും ചമ്മലും അബുവിന് എന്താണെന് മനസിലായി ,അത് വരെ ചേർത്ത് വച്ച എല്ലാ ധൈര്യവും ചോര്ന്നു പോകുന്ന പോലെ തോന്നി .

വീടിന്റെ അകത്തേക് കടന്നു നേരെ അവൻ കൊണ്ട് പോയത് ഒരു റൂമിലേക്ക് ആയിരുന്നു ,അബു ആകെ തളര്ന്നു .
റൂമിലെ കട്ടിലിൽ മെലിഞ്ഞു ഉണങ്ങിയ ഒരു രൂപം കിടക്കുന്നു ,മുടിയെല്ലാം പോയി ഒരു പടുകിളവിയെ പോലെ ,
..ആതിര..
 അവൾ മെല്ലെ ചിരിക്കാൻ ശ്രമിച്ചു,അബു ഒരു നിമിഷം കൂട്ടുകാരനെ നോകി.അവൻ മെല്ലെ കണ്ണുനീർ തുടച്ചു ,ചിരിക്കാൻ ശ്രമിച്ചു ,
"രഘു പറഞ്ഞു പറ്റിചൂലെ ?, രഘു അങ്ങനാ"അവൾ പറഞ്ഞു .
ഒന്നും പറയാൻ അകത്തെ അബു തലതാഴ്ത്തി ഇരുന്നു ,
"അബുവിന് കുടിക്കാൻ എന്തെങ്ങിലും  കൊടുക്ക് രഘു ,ഇത്ര ദൂരം വന്നതല്ലേ?"അവൾ പറഞ്ഞു ഒപ്പിച്ചു ,
മധുരമുള്ള ആ ശബ്ദം അത് ഇന്നവൾകില്ല,മയിൽപീലി ഇഴകൾ പോലുള്ള മിനുസമുള്ള മുടിയിഴകൾ എല്ലാം പോയി ..കണ്ണുകളിലെ ആ കുട്ടിത്തം അത് പോയിരിക്കുന്നു ..
വേണ്ട എന്ന് പറയാൻ തിരിഞ്ഞപ്പോൾ ആണ് ചുമരിലെ അവളുടെ കല്യാണ ഫോട്ടോ കണ്ടത് ,രഘുവും ആതിരയും ....
ഒരു നിമിഷം രഘുവിനെ നോകി എന്തിനു വേണ്ടിയായിരുന്നു ഈ നാടകം എന്ന് ചോദിക്കണം എന്നുണ്ടാര്ന്നു അബുവിന് .
"അബു ,ഇന്ന ഇത് കുടിക്കൂ "ഒരു ഗ്ലാസിൽ കലക്കിയ വെള്ളം കൊണ്ട് വന്നു രഘു പറഞ്ഞു .
"ഒന്നും പറയണ്ട എന്ന് ഇവള പറഞ്ഞെ,കല്യാണത്തിന് വന്നില്ലല്ലോ അതിനുള്ള ശിക്ഷ ,"ചിരിച്ചു കൊണ്ട് രഘു പറഞ്ഞു ,
ഇവള്ക് എന്താ പറ്റിയെ? എന്ന് ചോദിയ്ക്കാൻ തുടങ്ങുമ്പോഴേക്കും അത് മനസിലാകി എന്നോളം രഘു പറഞ്ഞു
" കഴിഞ്ഞ വര്ഷം ഇവൾ ഒന്ന് തലചുറ്റി വീണു .ഹോസ്പിറ്റലിൽ പോയപ്പോ ആണ് അറിഞ്ഞത് കാൻസർ ആണെന്ന്,റ്റ്രീറ്റ്മെന്റ് എടുക്കുന്നുണ്ട് ,ഒക്കെ ശരിയാകും അല്ലെ ആതൂസ്"ചിരിച്ചു കൊണ്ട് രഘു പറഞ്ഞു ,
ഒന്നും മിണ്ടാതെ കുറച്ചു നേരം മൂന്ന് പേരും അങ്ങനെ നിന്നു.
"മോൻ ഇപ്പൊ സ്കൂൾ വിട്ടു വരും ,ഞാൻ അവനു ഭക്ഷണം റെഡി ആകട്ടെ ,നിങ്ങള് സംസാരിക്ക്,"രഘു അതും പറഞ്ഞു അവിടെന്നു പോയി ,
"എന്താ കല്യാണം കഴിക്കാതെ ഇങ്ങനെ നടക്കണേ?"ആതിര ചോദിച്ചു
"നിന്നെ പോലെ ഒരാളെ ഒത്തു കിട്ടിയില "അബു പുറത്തേക് നോകി പറഞ്ഞു,
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല ,പറഞ്ഞത് അവൾക് വിഷമംആയെന്നു അബുവിന് തോന്നി ,
"വിവാഹത്തിന് മുൻപ് നമ്മൾ തമ്മിലുള്ള ബന്ധം രഘുവിനു അറിഞ്ഞിരുന്നതല്ലേ  ,പിന്നെ എങ്ങനെ നിങ്ങൾ തമ്മിൽ ?"അബുവിന് വാക്കുകൾ മുഴുവിക്കാൻ കഴിഞ്ഞില്ല .
"വീടുകാരുടെ കണക്കു ബുക്കിലെ ഒരു കണക്ക് മാത്രം ആണ് ആ പാവം,എല്ലാം അറിഞ്ഞിട്ടും ആ പാവം എന്നോട് പറഞ്ഞു ,കല്യാണതലേന്ന് അബുവിന്റെ കൂടെ പോയ്കോ എന്ന്,ഇപ്പഴും രഘു പറയാത്ത ഒരു കാര്യം കൂടി ഉണ്ട് ,എനിക്ക് വേണ്ടിയ രഘു ചെന്നൈയിൽ വന്നു കണ്ടത് ,മരിക്കാൻ പോകുന്ന ഒരാളുടെ അന്ത്യഅഭിലാഷം സാധിക്കാൻ  "...ആതിര പറഞ്ഞു നിർത്തി,
വിശ്വാസം വരാതെ അബു അവളെ നോകി നിന്നു ,
"രഘു വിനും എനിക്കും അറിയാം എനിക്ക് ഇതിൽ നിന്നും ഒരു രക്ഷ ഇല്ല എന്ന്,ഒരു ഭാര്യ എന്ന രീതിയിൽ ഒരിക്കൽ പോലും എനിക്ക് രഘുവിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല, ഒരു ഭര്ത്താവിനും കഴിയില്ല തന്റെ തല്ലാത്ത കുട്ടിയെ സ്വന്തം മകനെ പോലെ സ്നേഹിക്കാൻ ,..."ആതിരയുടെ കണ്ണുകൾ നിറഞ്ഞു ..വാക്കുകൾ ഇടറി ..
അബു ഒരു നിമിഷം തരിച്ചു നിന്നു ,,,
"എന്ത്,തന്റെ തല്ലാത്ത മകനോ ?അപ്പൊ ആ കുട്ടി ?....എന്റെ ... "അബു മുട്ടുകുത്തി ഇരുന്നു പോയി ,
"അതെ ,കല്യാണത്തിന് മുൻപ് നമ്മുടെ വിരഹത്തിന്റെ ഓര്മ ആണ് ഇന്ന് എന്റെയും രഘുവിന്റെയും മകൻ,..കല്യാണത്തിന് മുൻപ് തന്നെ ഞാൻ രഘുവിനോട് എല്ലാം തുറന്നു പറഞ്ഞു എന്നിട്ട് പോലും എന്നെ സ്വീകരിക്കാൻ തയ്യാറായതാണ് ആ പാവം ...എന്നിട്ട് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയപ്പോൾ ഇതാ...ഇനി ഒരു ജന്മം ഉണ്ടെങ്ങി എനിക്ക് എന്റെ രഘുവിനെ മതി ...."ആതിര പൊട്ടി കരഞ്ഞു കൂടെ അബുവും..
അബു ആതിരയുടെ നെറ്റിയിൽ ചുണ്ട് അമര്ത്തി ...ആ നെറ്റിയിൽ പതിയെ തലോടി ...പിന്നെ നേരെ പുറത്തേക് നടന്നു ,,,,
പുറത്ത് മഴയിൽ കുട പിടിച്ചു ഒരു കുട്ടി കടന്നു വരുന്നു ..ഒരു നിമിഷം അവനെ നോകി ,..എന്റെ ചോര ,എന്റെ ജീവൻ...അവനെ കെട്ടി പിടിച്ചു കരയണം എന്നുണ്ടാര്ന്നു അബുവിന് ,,വേണ്ട ...ഇനി ഈ ലോകത്ത് രഘു വിനു സ്വന്തം എന്ന് പറയാൻ ഇവൻ മാത്രമേ ഉളൂ...അബു പിറകിലേക് നോക്കി ,രഘു നിസ്സഹനായി നില്കുന്നത് കണ്ടു ,രഘുവിനെയും മകനെയും നോകി അബു മുന്നോട്ടു നടന്നു,,,
രഘു അബുവിനെ വിളിച്ചില്ല...ആതിര യാത്രയാകും മുന്നേ എല്ലാ കടവും തീർത്തിരിക്കുന്നു..ഇനി ഒരിക്കൽ പോലും അവരുടെ ജീവിതത്തിൽ ഇനി അബു വരില്ല....പുറത്ത് പെയ്തിറങ്ങിയ മഴ ആതിര പറയാറുള്ള പോലെ ദേവന്മാരുടെ അസൂയയാണ് .....


രഘുവിനെ പോലെ ഒരു ഭർത്താവിനെ കിട്ടാത്ത.... ,നല്ല സുഹൃത്തിനെ കിട്ടാത്ത അസൂയ ,,,,

Comments

Popular Posts